Friday, 17 October 2008

Quotable quotes അഥവാ വിവരമുള്ളവര്‍ പറഞ്ഞത് : Part 1

കുറെ നാളായി കരുതുന്നു, സ്നേഹത്തെപ്പറ്റി വിവരമുള്ളവര്‍ എന്തു പറയുന്നു എന്നൊരു ഗവേഷണം നടത്തണമെന്ന് ...വഴക്കം പോലെ വിക്കി അമ്മാവനൊട് ചോദിച്ചു ആദ്യം....  മലയാളത്തില്‍ " "സ്നേഹം" തിരയൂ" എന്നവശ്യപ്പെട്ടപ്പോള്‍ "താളുകളുടെ ഉള്ളടക്കത്തില്‍ നിങ്ങള്‍ തിരഞ്ഞ വാക്കുമായി യോജിക്കുന്ന ഫലങ്ങള്‍ ഒന്നും തന്നെയില്ലെ"ന്നു ടിയാന്‍... 
എന്നാപ്പിന്നെ ആംഗലേയത്തിലാവാം തിരച്ചില്‍.... ഫലങ്ങള്‍ ചിലത് ...വായിക്കാന്‍ എളുപ്പത്തിനു തരം തിരിച്ചിരിക്കുന്നു...

"പഞ്ചാര"
  • I love you not only for what you are, but for what I am when I am with you. ~Elizabeth Barrett Browning
  • How do I love thee? Let me count the ways. ~Elizabeth Barrett Browning
  • For you see, each day I love you more; Today more than yesterday and less than tomorrow.~Rosemonde Gerard

 Politically incorrect but "ഇടിവെട്ട്"

  • Love is only a dirty trick played on us to achieve continuation of the species.  ~W. Somerset Maugham, A Writer's Notebook, 1949
  • Love ain't nothing but sex misspelled.~ Harlan Ellison, Title of book (1968)
  • Love is the victim's response to the rapist.~ Ti-Grace Atkinson
  • Love: A temporary insanity curable by marriage or by the removal of the patient from the influences under which he incurred the disorder. This disease, like caries and many other ailments, is prevalent only among civilized races living under artificial conditions; barbarous nations breathing pure air and eating simple food enjoy immunity from its ravages. It is sometimes fatal, but more frequently to the physician than to the patient. ~Ambrose Bierce in The Devil's Dictionary
"Food for ചിന്ത"  
  • Love suffers long, and is kind; love does not envy; love does not parade itself, is not puffed up; does not behave rudely, does not seek its own, is not provoked, thinks no evil; does not rejoice in iniquity, but rejoices in the truth; bears all things, believes all things, hopes all things, endures all things. Love never fails.... And now abide faith, hope, love, these three; but the greatest of these is love.~The Bible, 1 Corinthians 13:4 - 8 
  • Many waters cannot quench love, neither can the floods drown it. ~The Bible, Song of Solomon 8:7
  • The more you judge, the less you love. ~Honore de Balzac
  • The greatest happiness of life is the conviction that we are loved, loved for ourselves, or rather loved in spite of ourselves.~ Victor Hugo 

Thursday, 16 October 2008

അങ്ങനെ ഞാനും.....

അങ്ങനെ ഞാനും ഗുരു കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് ബ്ലോഗുകളുടെ ലോകത്തെക്കു വലതു കാല്‍ വച്ചു കയറുന്നു...
 
എന്റെ പല സര്‍ക്കസ്സുകള്‍ക്കും പ്രചോദനമായ "friend, philosopher, guide & വല്യേട്ട"ന്റെ വെള്ളക്കടലാസ് തന്നെ ഈ അതിക്രമത്തിനും പ്രചോദനം; എന്റെ എഴുത്തിന്റെ ഇതു വരെയുള്ള ഏക രക്തസാക്ഷിയും ഇദ്ദേഹം മാത്രമായിരുന്നു. പത്താം ക്ലാസ്സിനു ശേഷം മലയാളത്തില്‍ ആകെ കുത്തികുറിച്ചിട്ടുള്ളത് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റു വഴി കത്തെന്ന പേരില്‍ അയച്ചു കൊടുത്ത് ഉപദ്രവിച്ചിരുന്നതു പാവത്തിനെയാണല്ലോ... 

എന്നാല്‍ ഇനി മുതല്‍ വഴി തെറ്റി എന്റെ ഈ ലോകത്ത് വന്നു പെടാന്‍ സാധ്യതയുള്ള എല്ലാവരോടുമായി ഒരു മുന്‍കൂര്‍ ജാമ്യം.. 

ഞാന്‍ ഒരു കാലത്തും ഒരു എഴുത്തുകാരിയായിരുന്നില്ല.. ഇപ്പൊഴും അല്ല, ഇനിയൊട്ട് ഭാവനയും സര്‍ഗ്ഗശേഷിയും വളരുമെന്നു വലിയ പ്രതീക്ഷയും ഇല്ല... അതിനാല്‍ ഇവിടെ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കരുത്.... 

എനിക്കു പറയാനുള്ളത് ഉറക്കെ വിളിച്ചു കൂവാനുള്ള സ്ഥലമാണിത്... അതിനാണല്ലോ അംബേദ്കര്‍ അഭിപ്രായസ്വാതന്ത്യം ജന്മാവകാശമാക്കിത്തന്നത്.. എതിരഭിപ്രായം ഉള്ളവര്‍ക്കു എതിര്‍ക്കാം, അതവരുടെ സ്വാതന്ത്യം ...  അനുകൂലിക്കുന്നവര്‍ക്ക് അതു ഉറക്കെ പറയാം; അതവരുടെ സ്വാതന്ത്യം ... ഞാന്‍ (പൊട്ടത്തരങ്ങള്‍) എഴുതും..  ഇതെന്റെ സ്വാതന്ത്യം .... (ചുമ്മാ..... ;-) ഒരു ജാഡയ്ക്...)

മറന്നുതുടങ്ങിയ മലയാള അക്ഷരങ്ങള്‍ വീണ്ടും തറ, പറ എഴുതി പഠിച്ചുകൊണ്ടിരിക്കുകയാണ്... ബരഹ എന്ന transliteration software-ഉടെ സഹായത്തോടെ... അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം... ഇരുന്നാല്‍ സദയം ക്ഷമിക്കുക... 

ബൂലോകത്തിലെ അതികായന്മാര്‍ക്ക്  നന്ദി തെര്യപ്പെടുത്തികൊള്ളുന്നു, മലയാള അക്ഷരങ്ങലുടെ ലോകത്തേക്കു തിരിച്ചു കൊണ്ടു വന്നതിന്. 

നിങ്ങളെന്നെ പലതുമാക്കി ....... ഒടുവില്‍ കമ്യൂണിസ്റ്റുമാക്കി (part 1)

"സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടു കല്യാണം നടക്കാത്ത  പെണ്‍കൊച്ചുങ്ങള്‍ക്കു സ്ത്രീധനത്തിനുള്ള വക ഉണ്ടാക്കി കൊടുക്കണേ" എന്നു മുട്ടിപ്പായി പ്രാര്‍ഥിച്ച കരിസ്മാറ്റിക് ചേട്ടനേ ചീത്ത  (അതും അങ്ങേരോ പള്ളിക്കാരോ കേള്‍ക്കാതെ) വിളിച്ചതിനും, ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്ന, ഇല്ലേല്‍ ഇല്ലാതതു പോലെയോ കണ്ടില്ലെന്നോ നടിക്കുന്ന, എന്നാല്‍ മത ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍-അതായത് സഭ കണ്ടെത്തിയ പുതിയ "രൂപ- താ" സ്ട്രീം ആയ സ്വശ്രയ പ്രൊഫെഷണല്‍ കോളേജുകളില്‍ പലവക പേരുകളില്‍ കാശു പിരിക്കാനുള്ള അവകശം സംരക്ഷിക്കാന്‍- കയ്യും തലയും മുറുക്കി രംഗത്തിറങ്ങുന്ന പള്ളിയേയും പട്ടക്കാരെയും കുറ്റപെടുത്തി സംസാരിച്ചതിനും , കര്‍ത്താവീശോമിശിഹാ ജീവിച്ചിരിപ്പുണ്ടരുന്നേല്‍ പണ്ടു ജറുസലെം ദേവാലയത്തില്‍ ചെയ്തതു പോലെ ചട്ടാവാറു കൊണ്ടടിച്ചു പുറത്താക്കുന്നതു ഇതുങ്ങളെയൊക്കെയായിരിക്കും എന്നു പറഞ്ഞതിനും എല്ലാവരും ചേര്‍ന്നെന്നെ "ദൈവവിരോധി" യെന്നു മുദ്ര കുത്തി.... 

എന്നാണെ, കര്‍ത്താവിനാണെ, എനിക്കു ദൈവത്തിനോടു വിരോധമൊന്നും ഇല്ല....  എന്നാല്‍ ഇത്തരം തോന്യവാസങ്ങള്‍ക്കു കൂട്ടു നില്കുന്ന, വളം വെച്ചു കൊടുക്കുന്ന കത്തോലിക്കാ സഭയില്‍ വിശ്വസിക്കുന്നു എന്നു പറയാന്‍ അല്പം മനസ്സാക്ഷികുത്തും മാനക്കേടും ഉണ്ടെന്നതു സത്യം. 

"പയ്യന്‍ ബാംഗ്ലൂരില്‍ സോഫറ്റുവെയര്‍ എന്‍ജിനീയറാ... നീ തിരുവനന്തപുരത്തെ ജോലിയില്‍ തുടരുന്നതില്‍ അവന്റെ  വീട്ടുകാര്‍ക്കു വിരോധമൊന്നും ഇല്ല... നിങ്ങളു രണ്ടു പേര്‍ക്കും ആഴ്ചെലൊരിക്കല്‍ അങ്ങോട്ടും ഇങ്ങൊട്ടും പൊയിട്ടു വരാമല്ലോ, അല്ലേല്‍ ഇവിടെ കോഴിക്കോട്ടല്ലെ രണ്ടു വീടും, ഇവിടെ വന്ന് കാണാമല്ലോ" എന്നും പറഞ്ഞൊരു കല്യണാലൊചനയുമായി , ഒന്നു തലയാട്ടി കൊടുത്താല്‍ നിന്നെ നാളെത്തന്നെ മൂന്നും വിളിച്ചു ചൊല്ലി കെട്ടിച്ചു വിട്ടെക്കാം എന്ന ഭാവത്തില്‍ വന്ന  വന്ന ബ്രോക്കറോടു "അപ്പൊപ്പിന്നെ കല്യാണം കഴിക്കാണൊ; അങ്ങേരവിടെം ഞാന്‍ ഇവിടേം ഇപ്പോഴത്തെ പൊലെ കഴിഞ്ഞോളാം. ഇനിമേലാല്‍ ഇത്തരം സുന്ദര സുരഭില ആലോചനകളും ഐഡിയാ-കളും ആയി വരരുത്"എന്നു എന്നാലവും വിധം മര്യാദയോടെ തുറന്നു പറഞ്ഞുതിന് ബ്രോക്കറുടെ മനസ്സു വെദനിപ്പിച്ചെന്നു പഴി ചാരി എല്ലാവരും ചേര്‍ന്നെന്നെ "മനുഷ്യരോട് പെരുമാറാന്‍ അറിയത്തവള്‍" ആക്കി... 

എന്റെ മനസ്സു വേദനിക്കുന്നൊ ഇല്ലയൊ എന്നതു ഇവിടെ തികച്ചും അപ്രസക്തം... ആകെയുള്ള ഒരു ജീവിതം എങ്ങനെ ജീവിക്കണമെന്നു ഞാന്‍ തീരുമാനിക്കും. അത് മൂലം ഉണ്ടാവുന്ന കുഴപ്പങ്ങള്‍ക്കു പരിപൂര്‍ണ്ണ ഉത്തരവാദിത്തം എടുക്കാനും ഞാന്‍ തയ്യാര്‍.. തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്കു വിട്ട് കാഴ്ചക്കാരിയായി എനിക്കു ജീവിക്കേണ്ട....