Friday, 5 December 2008

നിങ്ങളെന്നെ പലതുമാക്കി ....... ഒടുവില്‍ കമ്യൂണിസ്റ്റുമാക്കി (part 2)

"എന്തുമാത്രം മാട്രിമണി സൈറ്റുകളുണ്ട് കൊച്ചേ.. വടക്കേലെ  അന്നകുട്ടിടെ, പിന്നെ നമ്മടെ ആഞ്ഞിലിചോട്ടിലെ അവറാച്ചന്റെ മോളുടെ, അങ്ങനെത്ര പിള്ളെരുടെ കല്യാണമാ അങ്ങനെ നടന്നേ.. അതില്‍ കൊടുത്തതില്‍ നിനക്കു കൊള്ളാമെന്നു തോന്നുന്നതേതെന്നു പറഞ്ഞാല്‍ ബാക്കി ഞങ്ങളായിക്കോളാം. ബ്രോക്കര്‍മാര്‍ കൊണ്ട് വരുന്ന ആലോചകളെല്ലം നിനക്കു പിടിക്കാത്ത സ്ഥിതിക്കു അതേയുള്ളൊരു വഴി. പിന്നെ നിന്റെ ആ ഫോട്ടോ ഒന്നു മാറ്റണം. അതു കണ്ടാല്‍ ഭയങ്കര അഹങ്കാരിയാണെന്നു തോന്നും....."

ഇതിനു മറുപടിയായി... 

"എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ...  ഒരു പുതിയ മൊബൈല്‍ ഇന്റെര്‍നെറ്റില്‍ റിവ്യൂ വായിച്ചു, ഈ-ബേയില്‍ ഒരു പക്ഷെ ഞാന്‍ വാങ്ങിയേക്കും. അല്ലേല്‍ ഒരു ലാപ് ടോപ്..  പക്ഷെ എങ്ങനെയാണൊരു ഭര്‍ത്താവിനെ നീളം, വണ്ണം, നിറം, കുടുംബ ചരിത്രം, മാസവരുമാനം, ഫോട്ടോ, തുടങ്ങിയവയിലിരുന്നു തിരഞ്ഞെടുക്കുക ?  എനിക്കിപ്പൊഴും മനസ്സിലയിട്ടില്ല.. 

പിന്നെ കണ്ട വെബ് സൈറ്റിലെല്ലാം അഹങ്കാരിയെന്നു തോന്നിക്കാത്ത ഫോട്ടോയും വെച്ച്, എന്നെ ആരെലും ഒന്നു കല്യാണം കഴിക്കൂന്നെ... പ്ലീസ്... എന്നും പറഞ്ഞോണ്ടിരിക്കാന്‍ എന്നെ കിട്ടില്ല."

ഇത്രയും പറഞ്ഞതിനു ഈ ലോകമെന്നെ  അഹങ്കാരിയാക്കി... 

ഇതെന്താ tender ആണോ?? ആദ്യം inviting expression of interest എന്നു website അല്ലേല്‍ newspaper advertisement.. ജോലി എന്നെ സംരക്ഷിക്കുക.. എനിക്കു ചെലവിനു കൊടുക്കുക..  expression of interest അയക്കുന്നവര്‍ക്ക് detailed terms of reference  നല്കപ്പെടും...വേണമെങ്കില്‍ വന്നൊരു onsite  reconaissance survey ആകാം.. പിന്നെ detailed proposal quoting the professional fees submit ചെയ്യൂ.. .... tender തുറന്നാല്‍ lowest quote submit ചെയ്തവര്‍ക്കു contract നല്കപ്പെടും...  

ഇതിനെല്ലാം നിന്നു തരാന്‍ എന്നെ കിട്ടില്ല. " നിന്നെ വല്ലവന്റെയും കയ്യിലേല്പിച്ചിട്ടു വേണം ഞങ്ങള്‍ക്കൊന്നു സമധാനമായിരിക്കാന്‍ " എന്നു കരുതേണ്ട സാഹചര്യമേയില്ല.. ഞാന്‍ വളര്‍ന്നു അമ്മേ.. ഇപ്പറയുന്ന ആണുങ്ങളെപ്പോലെ.. ഒരു പക്ഷേ അവരില്‍ പലരേയും അപേക്ഷിച്ച് better equipped, better educated, better employed- better in every respect ആയി. എന്നെ സംരക്ഷിക്കാന്‍ എനിക്കറിയാം.. നിങ്ങളെന്നെ  അതിനു പര്യാപ്തയാക്കിയിട്ടുണ്ട്.. അത് outsource ചെയ്യേണ്ട ആവശ്യമില്ല... അതിനു വേണ്ടി ആരുടെ മുന്പിലും നിങ്ങള്‍ തലകുനിക്കേണ്ടതില്ല... കെഞ്ചേണ്ടതില്ല... അതെനിക്കു സഹിക്കില്ല... കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഞാന്‍ തയ്യാറുമല്ല... 




3 comments:

Sinochan said...

കല്യാണം എന്നു പറയുന്നത് വില്പനയോ അല്ലെങ്കില്‍ വാങ്ങലോ അല്ല. നിങ്ങള്‍ക്കു സ്വന്തമായി ഒരാളെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ അതിനു കാര്‍ന്നവന്മാര്‍ സ്വന്തമായി ഇതുവരെ കണ്ടുപിടിച്ചു കെട്ടാന്‍ സാധിക്കാത്ത ഒരാളെ കണ്ടുപിടിച്ചു തരുന്നു. അങ്ങനെ കരുതിയാല്‍ മതി. ഒരാളെയും തുന്നിച്ചു നോക്കാന്‍ സാധിക്കാത്തതുകൊണ്ട് വീട്ടുകാരെയും വിദ്ധ്യാഭ്യാസവും സാമ്പത്തികവുമൊക്കെ നോക്കുന്നു. പിന്നെ നിങ്ങളെ പോലെ തെന്നെ തുല്യ റിസ്ക് ആണ് കെട്ടുന്നയാളും.

ഇതൊക്കെ ഒരു യോഗമാണ്. നല്ലതു കിട്ടിയാല്‍ ഭാഗ്യം, മോശമാണെങ്കില്‍ പഴയ കാലത്തെപ്പോലെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാന്‍ നോക്കാതെ പിരിയുക, അത്രമാത്രം.

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

അങ്ങനെ രണ്ടാം ഭാഗം ഇറങ്ങിയില്ലേ :) വാഴക്കാവരയന്‍റെ അഭിപ്രായം കൊള്ളാം ട്ടോ ... ഒരു കല്യാണം കഴിക്കെന്നേ ...

മറിയാമ്മ... ഇപ്പോള്‍ മാരിയമ്മ said...

വാഴക്കാവരയനും എങ്ങനെ എത്തിപ്പെട്ടു എന്നറിയില്ല...
പിന്നെ കല്യാണം -അതിനെല്ലാം ഇനിയുമെത്ര സമയമിരിക്കുന്നു...