Thursday 16 October 2008

അങ്ങനെ ഞാനും.....

അങ്ങനെ ഞാനും ഗുരു കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് ബ്ലോഗുകളുടെ ലോകത്തെക്കു വലതു കാല്‍ വച്ചു കയറുന്നു...
 
എന്റെ പല സര്‍ക്കസ്സുകള്‍ക്കും പ്രചോദനമായ "friend, philosopher, guide & വല്യേട്ട"ന്റെ വെള്ളക്കടലാസ് തന്നെ ഈ അതിക്രമത്തിനും പ്രചോദനം; എന്റെ എഴുത്തിന്റെ ഇതു വരെയുള്ള ഏക രക്തസാക്ഷിയും ഇദ്ദേഹം മാത്രമായിരുന്നു. പത്താം ക്ലാസ്സിനു ശേഷം മലയാളത്തില്‍ ആകെ കുത്തികുറിച്ചിട്ടുള്ളത് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റു വഴി കത്തെന്ന പേരില്‍ അയച്ചു കൊടുത്ത് ഉപദ്രവിച്ചിരുന്നതു പാവത്തിനെയാണല്ലോ... 

എന്നാല്‍ ഇനി മുതല്‍ വഴി തെറ്റി എന്റെ ഈ ലോകത്ത് വന്നു പെടാന്‍ സാധ്യതയുള്ള എല്ലാവരോടുമായി ഒരു മുന്‍കൂര്‍ ജാമ്യം.. 

ഞാന്‍ ഒരു കാലത്തും ഒരു എഴുത്തുകാരിയായിരുന്നില്ല.. ഇപ്പൊഴും അല്ല, ഇനിയൊട്ട് ഭാവനയും സര്‍ഗ്ഗശേഷിയും വളരുമെന്നു വലിയ പ്രതീക്ഷയും ഇല്ല... അതിനാല്‍ ഇവിടെ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കരുത്.... 

എനിക്കു പറയാനുള്ളത് ഉറക്കെ വിളിച്ചു കൂവാനുള്ള സ്ഥലമാണിത്... അതിനാണല്ലോ അംബേദ്കര്‍ അഭിപ്രായസ്വാതന്ത്യം ജന്മാവകാശമാക്കിത്തന്നത്.. എതിരഭിപ്രായം ഉള്ളവര്‍ക്കു എതിര്‍ക്കാം, അതവരുടെ സ്വാതന്ത്യം ...  അനുകൂലിക്കുന്നവര്‍ക്ക് അതു ഉറക്കെ പറയാം; അതവരുടെ സ്വാതന്ത്യം ... ഞാന്‍ (പൊട്ടത്തരങ്ങള്‍) എഴുതും..  ഇതെന്റെ സ്വാതന്ത്യം .... (ചുമ്മാ..... ;-) ഒരു ജാഡയ്ക്...)

മറന്നുതുടങ്ങിയ മലയാള അക്ഷരങ്ങള്‍ വീണ്ടും തറ, പറ എഴുതി പഠിച്ചുകൊണ്ടിരിക്കുകയാണ്... ബരഹ എന്ന transliteration software-ഉടെ സഹായത്തോടെ... അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം... ഇരുന്നാല്‍ സദയം ക്ഷമിക്കുക... 

ബൂലോകത്തിലെ അതികായന്മാര്‍ക്ക്  നന്ദി തെര്യപ്പെടുത്തികൊള്ളുന്നു, മലയാള അക്ഷരങ്ങലുടെ ലോകത്തേക്കു തിരിച്ചു കൊണ്ടു വന്നതിന്. 

1 comment:

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ഫ്രന്റ്, ഫിലോസഫര്‍, ഗൈഡ് & വല്യേട്ടന്‍ പ്രയോഗം ക്ഷ പിടിച്ചു ;)

ഒട്ടു മിക്ക ബ്ലോഗ്ഗര്‍മാരൊന്നും വലിയ എഴുത്തുകാരല്ല. അത് കൊണ്ടു മുന്‍‌കൂര്‍ ജാമ്യം ഒന്നും വേണ്ട. ഒന്നു രണ്ടു പോസ്റ്റ് കഴിയുമ്പോഴേക്കും വെടി തീരാതിരുന്നാല്‍ മതി :) എഴുതിക്കൊണ്ടേയിരിക്കുക. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല. അവനവനു തോന്നുന്നത്.

പീ എസ്: വഴി തെറ്റി ആള്‍കാര്‍ വന്നു പെടുന്നതാണ് ഇതിന്‍റെ ഒരു 'അത്'. അതിനാണ് ഈ സാധനം പബ്ലിക് ആക്കാന്‍ പറഞ്ഞെ.